Saturday, November 23, 2024
HealthSaudi ArabiaTop Stories

ആൻ്റി ബയോട്ടിക്കുകളെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് കിംഗ് സൗദ് മെഡിക്കൽ സിറ്റി

ആൻ്റി ബയോട്ടിക്കുകൾ ഏതെല്ലാം രീതിയിലാണു നിഷ്ഫലമാകുന്നതെന്നും  അവ ഉപയോഗിക്കുന്നത് എപ്രകാരമായിരിക്കണമെന്നത് സംബന്ധിച്ചും നിർദ്ദേശം നൽകി കിംഗ് സൗദ് മെഡിക്കൽ സിറ്റി.

ആൻ്റി ബയോട്ടിക്കുകൾ വൈറൽ തൊണ്ട വേദനയും, ജലദോഷവും പകർച്ചപ്പനിയും ചികിത്സിക്കുന്നില്ലെന്നാണ് കിംഗ് സൗദ് മെഡിക്കൽ സിറ്റി അറിയിക്കുന്നത്.

അതോടൊപ്പം ആന്റി ബയോട്ടിക്കുകൾ സ്വയം തീരുമാനപ്രകാരം ഉപയോഗിക്കാതെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

ആന്റി ബയോട്ടിക്കുകൾ ശരീരത്തോട് പ്രതികരിക്കാതാകുന്നതിന്റെയും അവയെ ശരീരം ചെറുക്കുന്നതിലേക്ക് നയിക്കുന്നതിന്റെയും കാരണങ്ങൾ കിംഗ് സൗദ് മെഡിക്കൽ സിറ്റി വ്യക്തമാക്കുന്നുണ്ട്.

ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം, ഡോക്ടർമാരുടെ നിർദ്ദേശം പാലിക്കാതിരിക്കുക, ചികിത്സയുടെ സമയ ക്രമങ്ങൾ പാലിക്കാതിരിക്കുക എന്നിവയെല്ലാം ആന്റി ബയോട്ടിക്കുകളെ ശരീരം ചെറുക്കുന്നതിലേക്ക് നയിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്