ചെങ്കടൽ പദ്ധതിയുടെ മാസ്റ്റർ പ്ളാനു അനുമതി ലഭിച്ചു
ലോകത്തെ ഏറ്റവും ആകർഷകമായ പദ്ധതികളിലൊന്നായ സൗദിയിലെ ചെങ്കടൽ പദ്ധതിയുടെ മാസ്റ്റർ പ്ളാനിനു ബോർഡ് ഓഫ് ഡയറക്റ്റേഴ്സിൻ്റെ അനുമതി ലഭിച്ചു.
2022 ൽ പൂർത്തിയാകുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 5 ദ്വീപുകളിലും 2 ഉൾപ്രദേശങ്ങളിലുമായി 14 ലക്ഷ്വറി-ഹൈപർ ലക്ഷ്വറി ഹോട്ടലുകൾ ഉണ്ടായിരിക്കും. 3000 റൂമുകളായിരിക്കും ഹോട്ടലുകളിൽ മൊത്തം ഉണ്ടായിരികുക. ഒന്നാം ഘട്ടത്തിൽ ആഡംബര ബോട്ടുകളും ലക്ഷ്വറി സുഖ സൗകര്യങ്ങളും ഒരു എയർപോർട്ടും ഉണ്ടായിരിക്കും.
സൗദി വിഷൻ 2030 ൻ്റെ ഭാഗമായ ചെങ്കടൽ പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തെ പ്രധാന ടൂറിസ,നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി സൗദി മാറും. 70,000 തൊഴിലവസരങ്ങളാണു ഇത് വഴി സൃഷ്ടിക്കപ്പെടുക. സൗദിയിലെ ഉംലുജിനും അൽ വജ്ഹിനും ഇടയിലായിട്ടാണു റെഡ് സീ പ്രൊജക്റ്റ് രൂപപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa