Friday, November 22, 2024
IndiaKeralaTop Stories

കൂടുതൽ കോവിഡ് വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പുതിയ മാർഗ്ഗരേഖയിറക്കി സംസ്ഥാന സർക്കാർ

പുതിയ കോവിഡ് വകബേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ശ്വാസകോശ അണുബാധ തടയാൻ മാർഗ്ഗരേഖയിറക്കി സംസ്ഥാന സർക്കാർ.

മാസ്കും ശാരീരിക അകലം പാലിക്കലും ഉറപ്പാക്കണം, കൈകളുടെ ശുചിത്വവും ഉറപ്പാക്കണം, പ്രായമായവരും രോഗമുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണം, പനിയും തൊണ്ടവേദനയും ഉള്ള വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് അയക്കരുത്.

എല്ലാവരും കോവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, കോവിഡ് ബാധിതരായവർ പ്രമേഹരോഗ പരിശോധന നടത്തണം എന്നിങ്ങനെയാണ് മാർഗ്ഗരേഖ നിർദ്ദേശിക്കുന്നത്.

അതെ സമയം കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ചില രാജ്യങ്ങളിൽ കേസുകൾ കൂടുതന്നതിൽ പ്രധാനമന്തി ആശങ്ക രേഖപ്പെടുത്തി

എല്ലാവരും മാസ്ക് ധരിക്കണമെന്നും, ശുചിത്വം പാലിക്കണമെന്നും, സൂക്ഷിച്ചാൽ സുരക്ഷിതരാവാം എന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.

ജാഗ്രത കുറവ് കാരണം മറ്റൊരു ഉത്സവകാലത്തിന്റെ സന്തോഷം ഇല്ലാതാക്കാൻ ഇടവരുത്തരുതെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാന മന്ത്രി ഓർമ്മപ്പെടുത്തി.

അതെ സമയം കോവിഡ് ഭീഷണി വീണ്ടും ഉയർന്നതോടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa