ലെവി ഇളവ് മൂന്ന് വർഷം കൂടി ലഭ്യമാക്കാൻ സൗദി മന്ത്രി സഭാ തീരുമാനം
റിയാദിലെ അർഖ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭായോഗം സുപ്രധാനമായ വിവിധ തീരുമാനങ്ങൾക്ക് അംഗീകാരം നൽകി.
നിരവധി പ്രവാസികളെ ബാധിക്കുന്ന ലെവി ഇളവുമായി ബന്ധപ്പെട്ട തീരുമാനം ഇതിൽ പ്രധാനമാണ്.
ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ് നൽകി വരുന്നത് മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാണ് മന്ത്രി സഭാ തീരുമാനം.
മൂന്ന് വർഷം ലെവി ഇളവ് ലഭിച്ച സ്ഥാപനങ്ങൾക്ക് ഒരു വർഷം കൂടി ഇളവ് ദീർഘീപ്പിക്കാനും മന്ത്രി സഭ തീരുമാനിച്ചു.
ഒരു സ്ഥാപനത്തിൽ തൊഴിലുടമയടക്കം ഒൻപതോ അതിൽ താഴെയോ ജീവനക്കാർ മാത്രമാണെങ്കിൽ ആണ് ലെവി ഇളവ് ലഭിക്കുക
സ്ഥാപനത്തിൽ ഉടമക്ക് പുറമെ മറ്റൊരു സൗദി തൊഴിലാളിയുണ്ടെങ്കിൽ നാല് വിദേശികളുടെയും സൗദി തൊഴിലാളിയില്ലെങ്കിൽ രണ്ട് വിദേശികളുടെയും ലെവി ഒഴിവാക്കിക്കൊടുക്കും.
ഏതായാലും ലെവി ഇളവ് ദീർഘിപ്പിക്കാനുള്ള മന്ത്രി സഭാ തീരുമാനം നിരവധി ചെറുകിട സ്ഥാപനമുടമകൾക്ക് പുറമെ വിദേശ തൊഴിലാളികൾക്കും വലിയ ആശ്വാസമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa