Friday, November 22, 2024
IndiaKeralaTop Stories

ഹജ്ജ്:കരിപ്പൂർ വിമാനത്താവളവും പുറപ്പെടൽ കേന്ദ്രം; നിരവധി തീർഥാടകർക്ക് ചുരുങ്ങിയ നിരക്കിൽ അവസരമൊരുങ്ങും

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ് തീർഥാടനത്തിനുള്ള അന്തിമ രൂപരേഖ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു.

കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ അടക്കം രാജ്യത്തെ 25 വിമാനത്താവളങ്ങൾ ആയിരിക്കും ഈ വർഷം ഹജ്ജിനു പുറപ്പെടാനുള്ള എയർപോർട്ടുകൾ. (Srinagar, Ranchi, Gaya, Guwahati, Indore, Bhopal, Mangalore, Goa, Aurangabad, Varanasi, Jaipur, Nagpur, Delhi, Mumbai, Kolkata, Bangalore, Hyderabad, Cochin, Chennai, Ahmedabad, Lucknow, Kannur, Vijayawada, Agartala and Calicut).

സൗദി ഹജ് മന്ത്രാലയം അനുവദിക്കുന്ന ഹജ് സീറ്റുകളിൽ ഇത്തവണ 80% സീറ്റും ഹജ് കമ്മിറ്റികൾ മുഖേനയുള്ള തീർത്ഥാടകർക്ക് വീതിക്കും. 20% മാത്രമായിരിക്കും സ്വകാര്യ ഹജ്ജ് ഗ്രൂപിനു നൽകുക. ഇത് വരെ 30 ശതമാനം ആയിരുന്നു സ്വകാര്യ ഗ്രൂപുകൾക്ക് നൽകിയിരുന്നത്.

ഈ വർഷം ചരിത്രത്തിൽ ഇത് വരെ അനുവദിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ ക്വാട്ട  (1,75,025) ഇത്തവണ ഇന്ത്യക്ക് സൗദി സർക്കർ അനുവദിച്ചിട്ടുണ്ട്. 1,40,000 പേർക്കും ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പോകാൻ സാധിക്കും.

ഇത്തവണ വി ഐ പി ക്വാട്ട ഉണ്ടാകില്ല. ഹജ്ജ് നിരക്കിൽ 50,000 രൂപയോളം കുറവ്‌ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നേരത്തെ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഒരു തവണ ഹജ് തീർഥാടനം നടത്തിയവർക്ക് ഇത്തവണ അനുമതിയുണ്ടാകില്ല. 45 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് മഹ്രം ഇല്ലാതെതന്നെ ഹജ് തീർഥാടനത്തിന് അപേക്ഷിക്കാം. 70 വയസ്സ് കഴിഞ്ഞവർക്ക് മുൻ വർഷങ്ങളെപ്പോലെ നറുക്കെടുപ്പില്ലാതെ അവസരമുണ്ടാകും.

ചുരുങ്ങിയത് ഒരാൾക്കും കൂടിയാൽ 4 മുതിർന്നവർക്കും രണ്ടു കുട്ടികൾക്കും ഒരു കവറിൽ ഒന്നിച്ച് ഹജ്ജിനായി അപേക്ഷ സമർപ്പിക്കാം. 2 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് യാത്രയുടെ 10% നിരക്കാണു നൽകേണ്ടത്.

അപേക്ഷാ നടപടികൾ വരും ദിവസങ്ങളിൽ ആരംഭിക്കും. സാധാരണ ഈടാക്കാറുള്ള 300 രൂപ അപേക്ഷാ ഫീസ് ഇത്തവണ ഉണ്ടാകില്ല എന്നത് പ്രത്യേകതയാണ്.

https://hajcommittee.gov.in/ സൈറ്റ് വഴിയും haj committee of india ആപ് വഴിയും അപേക്ഷാ ഫോം ലഭ്യമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്