ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സൗദി വനിതകളും; വീഡിയോ കാണാം
സിറിയയിലും തുർക്കിയിലും കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള സൗദിയിടെ ആദ്യത്തെ ദുരിതാശ്വാസ വിമാനം തുർക്കിയിലെത്തി.
സർവ്വനാശം വിതച്ച ഭൂകമ്പത്തിൽ ഇരകളായവർക്ക് സഹായഹസ്തവുമായി എത്തിയ ദൗത്യ സംഘത്തിൽ സൗദി വനിതകളും ഉൾപ്പെടുന്നു.
നിരവധി മെഡിക്കൽ, സന്നദ്ധ സംഘങ്ങളും സിവിൽ ഡിഫൻസിൽ നിന്നുള്ള ടീമുകളും ഉൾപ്പെടുന്നതാണ് സംഘം.
ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സൗദി റിലീഫ് എയർ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങൾ ഇന്ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു.
അതെ സമയം തിങ്കളാഴ്‌ച റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 17,176 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തുർക്കിയിൽ 14,014 പേരും സിറിയയിൽ 3,162 പേരുമാണ് മരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa