വിസിറ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കാൻ ആതിഥേയൻ സൗദിയിൽ ഉണ്ടായിരിക്കണം
വിസിറ്റ് വിസയിൽ ഒരു വ്യക്തി സൗദിയിൽ പ്രവേശിക്കാൻ വിസക്ക് കൊണ്ട് വരുന്നയാൾ സൗദിയിൽ ഉണ്ടായിരിക്കണമെന്ന് സൗദി ജവാസാത്ത് അറിയിച്ചു.
ഇത് സംബന്ധിച്ച് മൾട്ടി വിസിറ്റ് വിസയെടുത്ത ഒരു ഡ്രൈവർ ജവാസാത്തിനോട് ചോദിച്ച സംശയത്തിനു മറുപടി നൽകുകയായിരുന്നു അധികൃതർ.
“ഞാൻ എന്റെ ഫാമിലിക്ക് വേണ്ടി മൾട്ടി വിസിറ്റ് വിസ ഇഷ്യു ചെയ്തിട്ടുണ്ട്. പക്ഷേ അനിവാര്യമായ കാര്യങ്ങളാൽ എനിക്ക് ഫൈനൽ എക്സിറ്റിൽ സൗദിയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നു. ഈ സാഹചര്യത്തിൽ എന്റെ ഫാമിലിക്ക് വിസിറ്റ് വിസയുമായി സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയുമോ? അവരുടെ വിസക്ക് മെയ് മാസം വരെ കാലാവധിയുണ്ട് ” – എന്നായിരുന്നു ജവാസാത്തിനോട് ഡ്രൈവർ ആയ വിദേശി ചോദിച്ചത്.
“സന്ദർശകന് ആതിഥേയത്വം നൽകാൻ ആതിഥേയൻ സ്ഥിരമായി രാജ്യത്ത് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്”- എന്നാണ് ജവാസാത്ത് ഒഫീഷ്യൽ അക്കൗണ്ടിൽ മേൽ ചോദ്യത്തിനു പ്രതികരിച്ചത്.
വിസിറ്റ് വിസാ കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞാൽ പിഴ അടക്കേണ്ടി വരുമെന്ന് ജവാസാത്ത് ഓർമ്മിപ്പിക്കുന്നു.
സിംഗിൾ എൻട്രി വിസക്കാർക്ക് പരമാവധി 180 ദിവസം വരെ സൗദിയിൽ കഴിയാം. വിസ അബ്ഷിർ വഴി പുതുക്കാൻ കഴിയും.
മൾട്ടി എൻട്രി വിസക്കാർക്ക് സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ സൗദിയിലേക്ക് പ്രവേശിക്കുംബോൾ കാലാവധി നീട്ടിക്കിട്ടും.
മൾട്ടി വിസിറ്റ് വിസാ കാലാവധി നിട്ടിക്കിട്ടുന്നതിനായി നിലവിൽ ജോർദ്ദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്ക് പോയി തിരികെ പ്രവേശിക്കുകയാണ് പ്രവാസി കുടുംബങ്ങൾ ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa