റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി മത്സരങ്ങൾ ആഘോഷമാക്കാൻ പ്രവാസി സമൂഹം
റിയാദിൽ അടുത്ത മാസം നടക്കുന്ന സന്തോഷ് ട്രോഫി മത്സരങ്ങൾ ആഘോഷമാക്കാനൊരുങ്ങി പ്രവാസി സമൂഹം.
ഇന്ത്യയുടെ സ്വന്തം സന്തോഷ് ട്രോഫി ടൂർണമെന്റിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ മാർച്ച് 1 മുതൽ 4 വരെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത്.
രണ്ട് ദശ ലക്ഷത്തിലധികം വരുന്ന സൗദിയിലെ ഇന്ത്യൻ സമൂഹത്തിനു തന്നെ വലിയ അഭിമാനവും അംഗീകാരവുമാണ് സന്തോഷ് ട്രോഫി മത്സരം റിയാദിൽ നടക്കുന്നതിലൂടെ കൈവരുന്നത്.
ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ഒരു സന്തോഷ് ട്രോഫി മത്സരം നടക്കുന്നത്.
ഇത് ഇന്ത്യൻ ഫുട്ബോളിന് മികച്ച നിമിഷമാണെന്നാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഷാജി പ്രഭാകരൻ പ്രസ്താവിച്ചത്.
വിവിധ ഭൂഖണ്ഡങ്ങളിലെ എല്ലാ ഫെഡറേഷനുകളുമായും സഹകരണ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിനുള്ള സൗദി ഫെഡറേഷന്റെ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനുമായും സൗദി ഫുട്ബോൾ അസോസിയേഷൻ കഴിഞ്ഞ ഒക്ടോബറിൽ ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa