സൗദി അതിർത്തിയിൽ നിന്ന് 240 കിലോമീറ്റർ അകലെ ഭൂചലനം
റിക്ടർ സ്കെയിലിൽ 4.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 7:55 ന് സൗദിയുടെ തെക്കുകിഴക്ക് ഭാഗത്ത് 16 കിലോമീറ്റർ ആഴത്തിൽ ഉണ്ടായതായി കണ്ടെത്തി.
ഒമാന്റെ കിഴക്കൻ ഭാഗത്ത് സൗദി അതിർത്തിയിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനം സൗദിയുടെ ഭൂമിയെ ബാധിക്കില്ലെന്നും ഇത് അപകടകരമല്ലെന്നും ജിയോളജിക്കൽ സർവേ അതോറിറ്റിയുടെ വക്താവ് താരിഖ് അബ അൽ-ഖൈൽ അറിയിച്ചു.
291 ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളും ശാസ്ത്രീയമായി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa