ബുധനാഴ്ച വരെ സൗദിയിലെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.
റിയാദിലെയും ഈസ്റ്റേൺ പ്രൊവിൻസിലെയും വിവിധ ഭാഗങ്ങളിൽ തിങ്കൾ വരെ കാറ്റും മഴയും പൊടിക്കാറ്റും ആലിപ്പഴ വർഷവും കുറഞ്ഞ താപനിലയും അനുഭവപ്പെട്ടേക്കും.
മക്ക, റിയാദ് പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിൽ ബുധനാഴ്ച വരെ മഴയും കാറ്റും വെള്ളപ്പാച്ചിലും ആലിപ്പഴ വർഷവും അനുഭവപ്പെടും.
അസീർ, ജസാൻ, അൽ-ബഹ, മക്ക, നജ്റാൻ. പ്രദേശങ്ങളിൽ ഞായർ മുതൽ ബുധൻ വരെ പൊടിക്കാറ്റ്, മഴ, വെള്ളപ്പാച്ചിൽ എന്നിവ അനുഭവപ്പെടും
തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, ഖസിം, ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് എന്നിവയുടെ ഭാഗങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൊടിക്കാറ്റും താപനിലയിൽ വർദ്ധനവും അനുഭവപ്പെടുമെന്നും നിരീക്ഷണത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa