മാർച്ച് 19 ഞായറാഴ്ച ജിദ്ദയിലെ മുഴുവൻ സ്കൂളുകൾക്കും അവധി
ജിദ്ദ: ഫോർമുല 1 ചംബ്യൻഷിപ്പിനോടനുബന്ധിച്ച് ജിദ്ദയിലെ മുഴുവൻ സ്കൂളുകൾക്കും മാർച്ച് 19 ഞായറാഴ്ച അവധിയായിരിക്കുമെന്ന് (നേരിട്ടുള്ള പഠനം) ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേ സമയം മദ്രസതീ പ്ലാറ്റ്ഫോം വഴി കുട്ടികൾക്ക് പഠനം നടത്താൻ സൗകര്യം ഉണ്ടായിരിക്കും.
ഈ വരുന്ന മാർച്ച് 17,18,19 തീയതികളിലാണ് ജിദ്ദയിൽ ഫോർമുല 1 ചാംബ്യൻഷിപ്പ് അരങ്ങേറുക.
2021 ൽ ആയിരുന്നു ജിദ്ദയിൽ സൗദിയിലെ ആദ്യത്തെ ഫോർമുല വൺ റേസിംഗ് ഇവന്റ് അരങ്ങേറിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa