റിയാദ് എയർലൈൻസ് ; പ്രതീക്ഷയോടെ പ്രവാസികളും
സൗദി വ്യോമയാന മേഖലയിൽ പുതു ചരിത്രം രചിക്കാൻ റിയാദ് എയർലൈൻസ് എന്ന പേരിൽ പുതിയ എയർലൈൻ കമ്പനി സ്ഥാപിക്കുമെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രഖ്യാപനത്തെ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് പ്രവാസികളും കാണുന്നത്.
റിയാദ് കേന്ദ്രമായി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് ഓപറേറ്റ് ചെയ്യാൻ പോകുന്ന പുതിയ എയർലൈൻ കമ്പനി വരുന്നതോടെ വ്യോമായാന മേഖലയിൽ മത്സരം മുറുകും എന്നാണ് പ്രതീക്ഷ.
വ്യോമയാന മേഖലയിലെ മികച്ച സുരക്ഷ ഉറപ്പാക്കുന്ന പുതിയ വിമാനങ്ങളായിരിക്കും റിയാദ് എയർലൈൻസ് സർവീസിന് ഉപയോഗിക്കുകയെന്നത് മത്സരം ടിക്കറ്റ് നിരക്കുകൾക്ക് പുറമെ ക്വാളിറ്റിയിലേക്കും നീളുമെന്നതിലേക്കുള്ള സൂചനയാണ് നൽകുന്നത്.
2030 ഓട് കൂടെ 100 ലധികം അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്താൻ റിയാദ് എയർലൈൻസ് പദ്ധതിയിടുന്നു.
റിയാദ് എയർലൈൻസിന്റെ കിരീടാവകാശിയുടെ പ്രഖ്യാപനം രാജ്യത്തിന്റെ വ്യോമഗതാഗത മേഖലയുടെ ഭാവിയിലേക്കുള്ള പുതിയ ഉദയത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ-ജാസർ പ്രസ്താവിച്ചു.
റിയാദ് എയർലൈൻസ്” രാജ്യത്തിന്റെ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 75 ബില്യൺ റിയാലിന്റെ വളർച്ച സംഭാവന ചെയ്യും.
പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷം തൊഴിലവസരങ്ങൾ പുതിയ വിമാനക്കംബനി സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa