Wednesday, November 27, 2024
HealthTop Stories

റമളാനിൽ ചിലർ പെട്ടെന്ന് തടി കൂടാനുള്ള കാരണം വ്യക്തമാക്കി സൗദി ആരോഗ്യ വിദഗ്ധൻ

നോമ്പ് കാലമായിട്ടും ചിലർ പെട്ടെന്ന് വണ്ണം വെക്കുന്നതിന്റെ പിറകിലെ കാരണങ്ങൾ പ്രമുഖ സൗദി ആരോഗ്യ വിദഗ്ദ്ധൻ ഡോ: ഖാലിദ് അൽ നിമ്ർ വ്യക്തമാക്കുന്നു.

1.വ്യായാമത്തിന്റെ കുറവ്‌. (പതിവ് വ്യായാമം ചെയ്യുന്നവർ റമളാനിലും ചെറിയ തോതിലെങ്കിലും അത് തുടരണമെന്നാണ് എല്ലാ ആരോഗ്യ വിദഗ്ദ്ധരും നിർദ്ദേശിക്കുന്നത്).

2. വെളളം കുടിക്കുന്നത് കുറയുന്നത് പെട്ടെന്ന്  വണ്ണം കൂടാൻ കാരണമാകുന്നു.

3. ദിവസവും ആറ് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നത്. ( റമളാനിൽ ഗൾഫിൽ പലരും രാത്രി ഉണർന്നിരിക്കുകയും പകൽ ആവശ്യമായ സമയം പകരം ഉറങ്ങാതിരിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലാണ്).

4. നോമ്പ് തുറ ഭക്ഷണങ്ങളിലൂടെ കൊഴുപ്പും പഞ്ചസാരയും അമിതമായി ശരീരത്തിലെത്തുന്നത്.

5. അത്താഴം കബ്സയും ഇറച്ചിയും മധുര പലഹാരങ്ങളും എല്ലാം അടങ്ങിയതാകൽ – തുടങ്ങിയ കാരണങ്ങളെല്ലാം നോമ്പ് കാലത്ത് ചിലർ പെട്ടെന്ന് തടി കൂടാൻ ഇടയാക്കുന്നുവെന്നാണ് ഡോ: ഖാലിദ് പറയുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്