അസീർ ബസപകടം; മരണം 21 ആയി; അസീർ ഗവർണ്ണറുടെ പ്രതിനിധി രോഗികളെ സന്ദർശിച്ചു
അസീറിലെ ശിആർ ചുരത്തിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു.
പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുണ്ടെന്നും അതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
മരിച്ച 21 പേരുടെയും മയ്യിത്തുകൾ മഹായിൽ അസീർ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. 26 പേർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിലേക്ക് ചികിത്സക്കായി മാറ്റി.
അസീർ ഗവർണ്ണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ നിർദ്ദേശപ്രകാരം മഹായിൽ മേയർ മുഹമ്മദ് ബിൻ ഫലാഹ് അൽ ഖർഖാഹ് പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
മക്കയിലേക്ക് പോകുകയായിരുന്ന ബസ് ചുരത്തിൽ നിയന്ത്രണം വിട്ട് കൈവരികൾ തകർത്ത് കുഴിയിലേക്ക് വീണ് തീപ്പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കൂടുതലും ബംഗ്ലാദേശ് പൗരന്മാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
ബസ് കത്തുന്ന വീഡിയോ കാണാം.
അപകടത്തിപ്പെട്ട് കത്തിക്കരിഞ്ഞ ബസ് കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa