Sunday, September 22, 2024
HealthTop Stories

നോമ്പിന്റെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട 8 ആരോഗ്യ ഗുണങ്ങൾ അറിയാം

മതപരമായ ഒരാരാധന എന്ന നിലയിലാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ വർഷത്തിൽ ഒരു മാസം മുഴുവൻ നോമ്പനുഷ്ഠിക്കുന്നത്. എന്നാൽ നോമ്പെടുക്കുക വഴി ഒരാളുടെ ശരീരത്തിന് അനേകം ഗുണങ്ങൾ ലഭിക്കുന്നുണ്ട്.

ശരീരഭാരം കുറയ്ക്കുന്നത് മുതൽ തലച്ചോറിന്റെ മികച്ച പ്രവർത്തനം വരെ നിരവധി ആരോഗ്യ ഗുണങ്ങൾ നോമ്പിനുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ നോമ്പിന്റെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട 8 ആരോഗ്യ ഗുണങ്ങൾ നോക്കാം.

നോമ്പെടുക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള 10 ആളുകളിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും നോമ്പ് സഹായിക്കും എന്നാണ്.

ശരീരത്തിലെ ഇൻഫ്ളമേഷൻ കുറയ്ക്കുന്നതിനും നമ്മുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും നോമ്പ് വളരെ സഹായകരമാണ്. മൾട്ടിപ്പിൾ സ്ക്ലിറോസിസ് പോലുള്ള അവസ്ഥകളെ ചികിത്സിക്കുന്നതിന് ഉപയോഗപ്രദമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

രക്തസമ്മർദ്ദം, ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ എന്നിവയുടെ അളവ് മെച്ചപ്പെടുത്തി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നോമ്പനുഷ്ഠിക്കുന്നതിലൂടെ സാധിക്കും. ആഗോളതലത്തിൽ 31.5% മരണങ്ങളും ഹൃദയാഘാതം മൂലമാണെന്ന് കണക്കാക്കപ്പെടുന്നു. നോമ്പ് ജീവിതത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും ഗുണം ചെയ്യുമെന്ന് ചില ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നാഡീകോശങ്ങളുടെ സമന്വയം വർദ്ധിപ്പിക്കാനും അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോ ഡിജനറേറ്റീവ് അവസ്ഥകളിൽ നിന്ന് സംരക്ഷിക്കാനും നോമ്പെടുക്കുന്നതിലൂടെ കഴിയുമെന്ന് മൃഗങ്ങളിൽ നടത്തിയ ചില പഠനങ്ങൾ പറയുന്നു.

മെറ്റബോളിസം വർദ്ധിപ്പിക്കുകയും, കലോറി ഉപഭോഗം പരിമിതപ്പെടുത്തുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും നോമ്പ് സഹായിക്കുന്നു.

വളർച്ച, മെറ്റബോളിസം, ശരീരഭാരം കുറയ്ക്കൽ, പേശികളുടെ ശക്തി എന്നിവയിൽ പങ്കുവഹിക്കുന്ന ഒരു പ്രധാന പ്രോട്ടീൻ ഹോർമോണായ ഹ്യൂമൻ ഗ്രോത്ത് ഹോർമോണിന്റെ (എച്ച്ജിഎച്ച്) അളവ് നോമ്പെടുക്കുന്നതിലൂടെ വർദ്ധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

മനുഷ്യരിൽ നടത്തിയിട്ടുള്ള ഗവേഷണങ്ങൾ കുറവാണെങ്കിലും, നോമ്പെടുക്കുന്നത് വാർദ്ധക്യം വരുന്നത് താമസിപ്പിക്കുമെന്നും, ആയുർദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മൃഗ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

നോമ്പെടുക്കുന്നതിലൂടെ ട്യൂമർ വികസനം തടയുകയും കീമോതെറാപ്പിയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q