Saturday, November 23, 2024
HealthTop Stories

പ്രഷർ ചെക്ക് ചെയ്യുന്നതിന് മുമ്പ് മൂന്ന് കാര്യങ്ങൾ ഉപേക്ഷിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

പുണ്യമാസത്തിൽ ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് അതിന്റെ സങ്കീർണതകൾ ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം സുപ്രധാന ഉപദേശം നൽകി.

ഉയർന്ന പ്രഷർ നിരക്ക് തടയുന്നതിന് തുടർച്ചയായ പരിശോധനയുടെ ആവശ്യകതയെക്കുറിച്ച് മന്ത്രാലയം ഓർമ്മിപ്പിച്ചു.

കൂടാതെ പ്രഷർ നിരക്ക് അളക്കുന്നതിന് മുമ്പ് താഴെ പരാമർശിക്കുന്ന മൂന്ന് കാര്യങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇരിക്കുമ്പോൾ ഒരു കാൽ മറ്റേ കാലിനു മുകളിൽ വെക്കുക, പുകവലി, പരിശോധനയ്ക്ക് 30 മിനിറ്റ് മുമ്പ് കഫീൻ അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുക എന്നിവയാണ് പ്രഷർ ചെക്ക് ചെയ്യുന്നതിന് മുമ്പ് ഒഴിവാക്കേണ്ട മൂന്ന് കാര്യങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്