മക്കയിൽ തീർഥാടകർ ഈ സ്ഥലങ്ങളിൽ നമസ്ക്കാരം നിർവ്വഹിക്കരുത്
മക്ക: ആൾക്കൂട്ടം തടയുന്നതിനായി ഹറം മസ്ജിദിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ പ്രാർത്ഥന നിർവ്വഹിക്കുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോടും വിശ്വാസികളോടും സന്ദർശകരോടും ആവശ്യപ്പെട്ടു
തീർത്ഥാടകർ കോറിഡോറുകളിലും പ്രവേശന കവാടങ്ങളിലും എക്സിറ്റുകളിലും വാഹനങ്ങൾ പോകാനുള്ള വഴികളിലും പ്രാർത്ഥിക്കരുതെന്നാണ് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുള്ളത്.
ഈ സ്ഥലങ്ങളിൽ പ്രാർത്ഥിക്കുന്നത് ഒഴിവാക്കുന്നത് നിയമങ്ങൾ സംരക്ഷിക്കുന്നതിനെ സഹായിക്കുന്നതിലുപരി പ്രാർത്ഥിക്കുമ്പോൾ ഭക്തി നഷ്ടപ്പെടാതിരിക്കുന്നതിനും സഹായിക്കും.
ഏകദേശം 12 ലക്ഷം തീർഥാടകർ ആണ് വിശുദ്ധ മസ്ജിദുൽ ഹറാമിൽ എത്തിയത്. തീർത്ഥാടകരെ സേവിക്കുന്നതിനായി മൊബൈൽ വാഹനങ്ങൾ സജ്ജീകരിക്കുന്നതിനും സൂപ്പർവൈസർമാരെ നിയമിക്കുന്നതിനും രണ്ട് വിശുദ്ധ മസ്ജിദുകളുടെ കാര്യങ്ങളുടെ ജനറൽ പ്രസിഡൻസി പ്രവർത്തിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa