ഈത്തപ്പഴത്തിൽ നിന്ന് ലഭിക്കുന്ന ആറ് മിനറൽസുകളെക്കുറിച്ചും വിറ്റാമിനുകളെക്കുറിച്ചും ഓർമ്മപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: ഈത്തപ്പഴത്തിലടങ്ങിയിരിക്കുന്ന ആറ് മിനറൽസും വിറ്റാമിനുകളും ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം.
മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, വിറ്റാമിൻ ബി (6) എന്നിവയാണ് ഈത്തപ്പഴത്തിൽ നിന്ന് ലഭിക്കുന്ന മിനറൽസും വിറ്റാമിനുകളും.
മേൽ പരാമർശിച്ച ഓരോ ഘടകങ്ങളും ശരീരത്തിൽ വലിയ ധർമ്മങ്ങളാണ് നിർവ്വഹിക്കുന്നത്.
ഈന്തപ്പഴത്തിലെ കലോറികൾ ഈന്തപ്പഴത്തിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെടുന്നുവെന്നും ഒരു ഈന്തപ്പഴത്തിന്റെ കലോറി 20 നും 80 ഇടയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നോമ്പ് സമയത്ത് ദാഹം ഇല്ലാതാക്കാൻ അത്താഴ സമയത്ത് ഈത്തപ്പഴമോ വാഴപ്പഴമോ കഴിക്കുന്നത് ഫലം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa