സൗദിയിൽ വെള്ളപ്പാച്ചിലിൽ കാറുമായി കുടുങ്ങിയ വ്യക്തിയെ രക്ഷപ്പെടുത്തി പിഴ ചുമത്തി
അബ്ഹ: അസീർ സിവിൽ ഡിഫൻസ് വാഹനവുമായി ശക്തമായ വെള്ളപ്പാച്ചിലിൽ കുടുങ്ങിയ ഒരു വ്യക്തിയെ രക്ഷപ്പെടുത്തി.
അതേസമയം നിയമലംഘനം നടത്തിയതിന് ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
താഴ് വരകളിൽ ഒഴുക്കുണ്ടാകുംബോൾ അപകട സാധ്യത നില നിൽക്കെ മുറിച്ചു കടന്ന കുറ്റത്തിനാണ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചത്.
ഒഴുക്കുണ്ടാകുംബോൾ താഴ് വരകളും പാറക്കെട്ടുകളും മുറിച്ച് കടന്നാൽ 5000 റിയാൽ മുതൽ 10,000 റിയാൽ വരെയാണ് പിഴ ചുമത്തുകയെന്ന് സൗദി മുറൂർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa