Saturday, September 21, 2024
Top Stories

സൗദിയിലുള്ളവരുടെ ശ്രദ്ധക്ക്; മയക്ക് മരുന്ന് ഉപയോഗിച്ചില്ലെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ഒരു സാഹചര്യത്തിൽ തടവിലായേക്കാം

മയക്ക് മരുന്ന് ഉപയോഗിക്കുന്നവരല്ലെങ്കിൽ പോലും ഒരു സാഹചര്യത്തിൽ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന തെറ്റിനെക്കുറിച്ച് സൗദി പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

മയക്ക് മരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളിൽ വെച്ച്, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞ് കൊണ്ട്, പിടിയിലാകുന്നവർക്കാണ് അവർ മയക്ക് മരുന്ന് ഉപയോഗിക്കാത്തവർ ആണെങ്കിലും തടവ് ശിക്ഷ ലഭിക്കുകയെന്നാണ് പബ്ലിക് പ്രൊസിക്യുഷൻ ഓർമ്മപ്പെടുത്തുന്നത്.

മയക്ക് മരുന്ന് ഉപയോഗിക്കാൻ സജ്ജീകരിച്ച സ്ഥലങ്ങളിൽ വെച്ച് ഇങ്ങനെ പിടിയിലാകുന്നവർ മയക്ക് മരുന്ന് ഉപയോഗിച്ചതായി തെളിവില്ലെങ്കിൽ പോലും ശിക്ഷ ബാധകമാകും.

മയക്കുമരുന്ന് കള്ളക്കടത്തുകാരെയും പ്രമോട്ടർമാരെയും ഉപയോക്താക്കളെയും പിന്തുടരുന്നതിനായി രാജ്യം “ലുക്ക്ഔട്ട്” കാമ്പെയ്‌ൻ ആരംഭിച്ചിരുന്നു, അതിന്റെ ഫലമായി നിരവധി കുറ്റവാളികൾ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

മയക്ക് മരുന്ന് വിപണനമോ മറ്റോ ശ്രദ്ധയിൽപ്പെട്ടാൽ 995 എന്ന നംബറിലോ 995@gdnc.gov.sa എന്ന ഇമെയിലിലോ അല്ലെങ്കിൽ 999 ലോ (മക്ക പ്രവിശ്യയിൽ) 911 ലോ (മറ്റു പ്രവിശ്യകളിൽ) അറിയിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്