സൗദിയിൽ ലഭ്യമായ താത്ക്കാലിക തൊഴിൽ വിസയെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു
സൗദിയിലെ സ്ഥാപനങ്ങൾക്ക് വിദേശത്ത് നിന്ന് തൊഴിലാളികളെ താത്ക്കാലികമായി കൊണ്ട് വരാൻ മാനവവിഭവശേഷി മന്ത്രാലയം ഒരുക്കിയ പദ്ധതിയാണ് താത്ക്കാലിക തൊഴിൽ വിസകൾ.
ഇഖാമയോ ലെവിയോ ആവശ്യമില്ല എന്നതിനാൽ നിരവധി സ്ഥാപനങ്ങൾ താത്ക്കാലിക തൊഴിൽ വിസയെ ആശ്രയിക്കുന്നുണ്ട്.
ആക്റ്റീവ് ആയ, നിതാഖാത്തിൽ മിനിമം മീഡിയം ഗ്രീൻ ലെവൽ സ്റ്റാറ്റസ് ഉള്ള സ്ഥാപനങ്ങൾക്ക് ആണ് താത്ക്കാലിക വിസ അനുവദിക്കുക.
അതോടൊപ്പം കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ ആവശ്യമുളള സ്ഥാപനങ്ങൾക്ക് രെജിസ്റ്റ്രേഷൻ ഉണ്ടായിരിക്കൽ നിർബന്ധമാണ്. സ്ഥാപനത്തിന്റെ വർക്ക് പെർമിറ്റ് ആക്റ്റീവ് ആയിരിക്കണം. അബ്ഷിറിൽ സ്ഥാപനത്തിനു ആവശ്യമായ ബാലൻസ് ഉണ്ടായിരിക്കണം.
ഒരു താത്ക്കാലിക തൊഴിൽ വിസയുടെ കാലാവധി 3 മാസമാണെങ്കിലും സൗദിയിലെത്തിയ ശേഷം കാലാവധി 3 മാസം കൂടി പുതുക്കാൻ സാധിക്കും.
താത്ക്കാലിക വർക്ക് പെർമിറ്റ് അനുവദിച്ചു എന്നത് നിതാഖാതിൽ സ്ഥാപനത്തെ ബാധിക്കുകയില്ല. അതേ സമയം സൗദിവത്ക്കരണ തോത് പാലിച്ച സ്ഥാപനങ്ങൾക്കാണ് സേവനം ലഭ്യമാക്കുക.
മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോം വഴി സ്ഥാപനങ്ങൾക്ക് താത്ക്കാലിക വിസകൾ ലഭ്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa