ഫലസ്തീനിൽ നിന്ന് തൊടുത്തു വിടുന്ന റോക്കറ്റുകൾ തടയാൻ ഇസ്രായേലിന് ചിലവാക്കുന്നത് കോടികൾ; റോക്കറ്റ് ആക്രമണത്തിൽ ഒരു ഇസ്രായേൽ സ്ത്രീ കൊല്ലപ്പെട്ടു
ഗാസയ്‌ക്കെതിരായ ആക്രമണം ഇസ്രായേലിന് വരുത്തിവെക്കുന്നത് വൻ സാമ്പത്തിക നഷ്ടം. സൈന്യത്തിന് പ്രതിദിനം 200 ദശലക്ഷം ഷെക്കൽ (55 ദശലക്ഷം ഡോളർ) ചിലവാണെന്ന് ഹീബ്രു ചാനൽ 13 റിപ്പോർട്ട് ചെയ്തു.
ഫലസ്തീൻ പോരാളികൾ തൊടുത്തു വിടുന്ന റോക്കറ്റുകൾ തടയാനുള്ള അയൺ ഡോം സിസ്റ്റത്തിന്റെ ഒരു മിസൈലിന്റെ വില 50,000 ഡോളറാണെന്ന് (41 ലക്ഷം രൂപ) ചാനൽ വ്യക്തമാക്കി.
മറുവശത്ത്, ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഗാസ മുനമ്പിന് പ്രതിദിനം 50 ദശലക്ഷം ഷെക്കലിന്റെ (ഏകദേശം 14 ദശലക്ഷം ഡോളർ) നഷ്ടം സംഭവിക്കുന്നുവെന്ന് പലസ്തീൻ ബിസിനസ്സ്‌മെൻ അസോസിയേഷൻ പറഞ്ഞു.
ഇസ്രായേൽ അധികാരികൾ കെറേം ഷാലോം, ബെയ്റ്റ് ഹനൂൺ വാണിജ്യ ക്രോസിംഗുകൾ തുടർച്ചയായി അടച്ചുപൂട്ടുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവന മുന്നറിയിപ്പ് നൽകി.
പലസ്തീൻ വിഭാഗങ്ങൾ ഇസ്രയേലിനു നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരു ഇസ്രായേലി സ്ത്രീ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇസ്‌ലാമിക് ജിഹാദിന്റെ സൈനിക വിഭാഗമായ അൽ-ഖുദ്‌സ് ബ്രിഗേഡിന്റെ 6 പ്രമുഖ നേതാക്കൾ ഉൾപ്പെടെ ഗാസ മുനമ്പിലെ ആക്രമണത്തിൽ 33 ഫലസ്തീനികളെ ഇസ്രായേൽ വധിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa