ഹാജിമാർ പുണ്യ ഭൂമികളിലെത്തിത്തുടങ്ങി; ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം മദീനയിലെത്തി
മക്ക/മദീന: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ ഭാഗമാകാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർ പുണ്യ ഭൂമികളിലെത്തിത്തുടങ്ങി.
മലേഷ്യയിൽ നിന്നുള്ള തീർഥാടകരെയും വഹിച്ചുള്ള വിമാനം മദീനയിൽ ഇറങ്ങിയതോടെയാണ് ഈ വർഷത്തെ തീർഥാടകരുടെ വരവിന് ആരംഭം കുറിച്ചത്.
തുടർന്ന് ബംഗ്ലാദേശ് ഹാജിമാരും മദീനയിലെത്തി. റോഡ് മക്ക പദ്ധതി പ്രകാരം സ്വദേശത്ത് നിന്ന് തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചാണ് മലേഷ്യ, ബംഗ്ലാദേശ് ഹാജിമാർ പുണ്യ ഭൂമിയിലെത്തിയത്.
ഇന്ത്യയിൽ നിന്നുള്ള തീർഥാടകരെയും വഹിച്ചുള്ള ആദ്യ വിമാനം ജയ്പൂരിൽ നിന്ന് മദീന എയർപോർട്ടിലിറങ്ങി. ഇന്ന് മാത്രം ഇന്ത്യയിൽ നിന്ന് നാല് വിമാനങ്ങളിലായി ആയിരത്തിൽ പരം തീർഥാടകർ എത്തിയിട്ടുണ്ട്.
ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം തീർഥാടകർക്ക് ആണ് ഈ വർഷം ഹജ്ജിനു അനുമതി ലഭിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa