Saturday, April 19, 2025
Saudi ArabiaTop Stories

പുകവലി സൗദികളുടെ ആയുർദൈർഘ്യം കുറക്കുന്നു

പുകവലി സൗദികളുടെ ആയുർദൈർഘ്യം ശരാശരി 1.6 വയസ്സ് കുറക്കുന്നതായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ.

ഈ കാര്യം സൗദികളുടെ ആയുർദൈർഘ്യം കൂട്ടാനുള്ള വിഷൻ 2030 ന്റെ ലക്ഷ്യത്തിനു കടകവിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന നിരവധി ഘട്ടങ്ങളുണ്ടെന്ന് അൽ-ജലാജിൽ വിശദീകരിച്ചു, പ്രത്യേകിച്ച് പുകവലിയെ ഉത്തേജിപ്പിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക, ഭക്ഷണക്രമം അവലോകനം ചെയ്യുക, നിക്കോട്ടിനു പകരമുള്ളവ ഉപയോഗിക്കുക, ശാരീരിക വ്യായാമവും സാമൂഹിക ആശയ വിനിമയവും മെച്ചപ്പെടുത്തുക എന്നിവ ഇതിൽപ്പെടുന്നു.

937 ൽ വിളിച്ചോ സ്വിഹതീ വഴിയോ പുകവലി മുക്ത ക്ലിനിക്കുകളുടെ അപോയിന്റ്മെന്റ് നേടാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്