ഒഡീഷ ട്രെയിൻ അപകടം; മരണ സംഖ്യ 280 കടന്നു
ഒഡീഷയിൽ ഇന്നലെയുണ്ടായ ട്രെയിനപകടത്തിൽ 280 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരുടെ എണ്ണം 1000 കവിയും.
ബലാസൊർ ഡിസ്ട്രിക്കിലെ ബഹാനഗറിൽ വെള്ളിയാഴ്ച വൈകുന്നേരം 7.20 നായിരുന്നു മൂന്ന് ട്രെയിനുകൾ ഒന്നിച്ച് അപകടത്തിൽപ്പെട്ടത്.
ബംഗലുരു ഹൗറ സൂപർഫാസ്റ്റ് എക്സ്പ്രസ്, കൊറോമാൻഡൽ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽ ഉൾപ്പെട്ടത്.
ഷാലിമാർ ചെന്നൈ കൊറോമാൻഡൽ എക്സ്പ്രസിന്റെ മൂന്ന് ബോഗികൾ എതിർ ട്രാക്കിലേക്ക് പാളം തെറ്റി ചെരിയുകയായിരുന്നു. ആ സമയം വന്ന ബംഗളുരു ഹൗറ സൂപർ ഫാസ്റ്റ് എക്സ്പ്രസ് കൊറോമാൻഡൽ എക്സ്പ്രസിന്റെ ചെരിഞ്ഞ ബോഗിയിൽ ഇടിച്ചു. തുടർന്ന് ബംഗളുരു ഹൗറ എക്സ്പ്രസിന്റെ ചില ബോഗികളും പാളം തെറ്റി. അതൊടൊപ്പം ഒരു ഗുഡ്സ് ട്രെയിനും അപകടത്തിൽ ഉൾപ്പെടുകയും ചെയ്തു.
റെയിൽവേ മന്ത്രി 10 ലക്ഷം രൂപ വീതം മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും ചെറിയ പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa