Sunday, November 24, 2024
Saudi ArabiaTop Stories

വയാ റിയാദ്; മൂന്നാഴ്ചക്കുള്ളിൽ സന്ദർശിച്ചത് 10 ലക്ഷം പേർ

റിയാദിലെ ആഡംബര ടൂറിസ്റ്റ്, വിനോദ കേന്ദ്രമായ ‘വയാ റിയാദ്’ തുറന്ന് മൂന്നാഴ്ചയ്ക്കിടെ 10 ലക്ഷം സന്ദർശകരെ ആകർഷിച്ചതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി  തലവൻ തുർക്കി ആലു-ഷൈഖ് അറിയിച്ചു.

ജനുവരിയിൽ ഉദ്ഘാടനം നിർവഹിച്ച വയാ റിയാദ് പൊതുജനങ്ങൾക്കായി മെയ് 11നാണ് തുറന്നു കൊടുത്തത്.

സൗദി തലസ്ഥാന നഗരിയിൽ ഏറ്റവും ആഡംബരപൂർണമായ വിനോദ കേന്ദ്രം തുറന്നത് 2023-ലെ വിനോദ മേഖലയിലെ രാജ്യത്തിന്റെ സുപ്രധാന ചുവടു വെപ്പായി കണക്കാക്കപ്പെടുന്നു.

പഞ്ചനക്ഷത്ര ഹോട്ടൽ,22 ആഡംബര സ്റ്റോറുകൾ, 15 റെസ്റ്റോറന്റുകളും കഫെകളും 7 സിനിമാശാലകൾ, ഒരു അന്താരാഷ്ട്ര ഭക്ഷ്യ വിപണി കേന്ദ്രം, ലൈവ് തീയേറ്റർ എന്നിവ വയാ റിയാദിൽ സജ്ജീകരിച്ചിട്ടുണ്ട്.

ആഡംബരവും വ്യത്യസ്തവുമായ അന്തരീക്ഷത്തിൽ വിനോദം തേടുന്ന റിയാദിലെ സ്വദേശികൾക്കും വിദേശികൾക്കും അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നാണ് റിയാദ് വയാ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്