ശിഹാബ് ചോറ്റൂർ വിശുദ്ധ മക്കയിലെത്തി
മക്ക: മലപ്പുറത്ത് നിന്ന് കാൽ നടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂർ വിശുദ്ധ മക്കയിലെത്തി.
കേരളത്തിൽ നിന്ന് മക്കയിലെത്തിയ ബഷീർ ഫൈസി ദേശമംഗലം, അബ്ദുൽ സമദ് പൂക്കോട്ടൂർ എന്നിവരോടൊപ്പമുള്ള ചിത്രങ്ങൾ ശിഹാബ് ചോറ്റൂരിന്റെ ഒഫീഷ്യൽ പേജിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് കടന്ന ശിഹാബിനു പാകിസ്ഥാനിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം വളരെ കുറച്ച് മാത്രമേ നടക്കാൻ സാധിച്ചിരുന്നുള്ളൂ. എങ്കിലും തന്റെ നിശ്ചയദാർഡ്യവിം ഇച്ഛാശക്തിയും കൈമുതലാക്കി എല്ലാം അല്ലാഹുവിൽ സമർപ്പിച്ച് മുന്നേറിയ അദ്ദേഹം മറ്റു രാജ്യങ്ങളിലൂടെ 8000 ത്തിലധികം കിലോമീറ്ററുകൾ നടന്നാണ് പുണ്യഭുമിയിലെത്തിയത് എന്നത് ശ്രദ്ധേയമാണ്.
നിരവധി വിമർശകർ അദ്ദേഹത്തെ പരിഹസിക്കുകയും പിന്തിരിയാൻ ആവശ്യപ്പെടുകയും ചെയ്തിട്ടും നടന്ന് ഹജ്ജിനെത്തുക എന്ന തന്റെ ലക്ഷ്യത്തിൽ നിന്നും ശിഹാബിനെ പിറകോട്ടടിക്കാൻ അവക്കായില്ല എന്നത് ശ്രദ്ധേയമാണ്.
നാട്ടിൽ നിന്നുള്ള ശിഹാബിന്റെ കുടുംബവും സൗദിയിൽ എത്തിയിട്ടുണ്ടെന്നും കാന്തപുരം എപി അബുബക്കർ മുസ്‌ലിയാർ, കുമ്പോൽ തങ്ങൾ, പാണക്കാട് തങ്ങന്മാർ തുടങ്ങി പ്രമുഖർ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നതായും ശിഹാബ് തന്നെ ലൈവിൽ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa