Saturday, September 21, 2024
Jeddah

ഐ.ടി.ഇ.ഇ – കെ.എസ്എ. സൈബർ സെക്യൂരിറ്റി ഇവന്റ് ശ്രദ്ധേയമായി

ഐ ടി എക്സ്പേർട്സ് ആൻഡ് എൻജിനീയേഴ്സ്-കെ.എസ്.എ (ITEE-K.S.A) ജിദ്ദചാപ്റ്റർ ,ബഹുരാഷ്ട്ര സൈബർ സൈക്യൂരിറ്റി കമ്പനിയായ പാലോ ആൾട്ടോ നെറ്റ്‌വർക്ക്സ് മായി ചേർന്ന് ജിദ്ദയിൽ സൈബർ സെക്യൂരിറ്റി ഇവന്റ് സംഘടിപ്പിച്ചു.

ITEE Gathering and Cybersecurity Event’ എന്ന ശീർഷകത്തിൽ ജിദ്ദ ഹിൽട്ടൺ ഹോട്ടലിൽ വെച്ചു നടന്ന പരിപാടി ബിസിനസ്സ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി യിലെ ഡോ: യാസിർ അൽജെഫ്രി ഉത്ഘാടനം നിർവഹിച്ചു.
ഇന്ന് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന സൈബർ സെക്യൂരിറ്റി വിഷയത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം ഉൾക്കൊള്ളാൻ നാം ഓരോരുത്തരും തയ്യാറാക്കണമെന്ന് അദ്ദേഹം ഉണർത്തി.സൗദി അറേബ്യയുടെ ‘വിഷൻ 2030’ നോട് അനുബന്ധിച്ചു യുള്ള ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ അവസരത്തിന് അനുസരിച്ചു നാം ഉയരണമെന്നും,സൗദിയുടെ എണ്ണ ഇതര വരുമാനത്തിൽ ഡിജിറ്റിൽ മേഖലക്കുള്ള പങ്ക് വളരെ വലുതാണെന്നും മുൻ വർഷങ്ങളിലെ ഡിജിറ്റൽ മേഖലയിൽ സൗദിഅറേബ്യ കൈവരിച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ടു അദ്ദേഹം വിശദീകരിച്ചു.

സൗദിയിലെ ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന നിരവധി ഐ.ടി വിദ്ധഗ്ധരും,എഞ്ചിനീയർമാരും പരിപാടിയിൽ പങ്കെടുത്തു.

പരിപാടിയുടെ ആദ്യ സെഷനിൽ സൈബർ സെക്യൂരിറ്റി ആസ്പദമാക്കിയുള്ള വിഷയങ്ങളിൽ പാലോ ആൾട്ടോ നെറ്റ്‌വർക്ക് ലെ മുഹമ്മദ് ദജ്മൽ നാസി,റാമി സബീർ,ദുഹ അബ്ദുൽഖൈർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് സൈബർ സെക്യൂരിറ്റി വിഷയത്തിലുള്ള ചോദ്യോത്തര സെഷനുണ്ടായിരുന്നു.

പരിപാടിയുടെ രണ്ടാം സെഷനിൽ അഷ്‌റഫ് അഞ്ചാലൻ,അഷ്‌റഫ് കുന്നത്ത് എന്നിവർ ചേർന്ന് ITEE വേ ഫോർവേഡ് എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു.തുടർന്ന നടന്ന ഗ്രൂപ്പ് ചർച്ചകൾക്ക് അബു വി.കെ,ജാഫർ കല്ലിങ്ങപാടം എന്നിവരും,പരിപാടിയോട് അനുബന്ധിച്ചു നടന്ന നറുക്കെടുപ്പിനു ജസീം അബു,ജൈസൽ അബ്‌ദുറഹിമാൻ എന്നിവരും, രെജിസ്ട്രേഷനു റഫീഖ് അബ്ദുല്ല ,റസീൻ,നൗഷാദ് വെങ്കിട്ട എന്നിവരും നേതൃത്വം നൽകി,ഷാഹിദ് മലയിൽ അവതാരകനായ പരിപാടിയിൽ സഹദ് കെ പാലോളി സ്വാഗതവും സൽമാൻ അൽ ഫാരിസി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്