ഇനി പുതിയ വിമാനങ്ങളിൽ പറക്കാം; എയർ ഇന്ത്യ 5.74 ലക്ഷം കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചു
470 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പ് വെച്ച് എയർ ഇന്ത്യ. ബോയിങ്ങിൽനിന്നും എയർബസിൽ നിന്നുമാണ് ഇന്ത്യയുടെ മുൻ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങുന്നത്.
പാരിസിൽ നടക്കുന്ന എയർ ഷോയിലാണ് നിലവിൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി കരാർ ഒപ്പിട്ടത്. 250 എയർബസ് വിമാനങ്ങളും 220 ബോയിങ് ജെറ്റുകളുമാണു വാങ്ങുക.
470 പുതിയ വിമാനങ്ങൾ വാങ്ങാൻ പോകുന്ന വിവരം കമ്പനി മാർച്ചിൽ വ്യക്തമാക്കിയിരുന്നു. ഏകദേശം 5.74 ലക്ഷം കോടി (7000 കോടി ഡോളർ) രൂപയുടേതാണ് ഇടപാട്.
എയര്‍ ബസിൽനിന്ന് 34 എ350 -1000എസ് വിമാനങ്ങളും ആറ് 350-900 എസ് വിമാനങ്ങളും ബോയിങ്ങില്‍നിന്ന് 20 787 ഡ്രീംലൈനേഴ്‌സും 10 777എക്‌സ് വിമാനങ്ങളുമാണ് കരാറിന്റെ ഭാഗമായി എയര്‍ ഇന്ത്യ സ്വന്തമാക്കുന്ന വലിയ വിമാനങ്ങള്‍.
ഇതിനു പുറമേ 140 എയർ ബസ് എ 320 നിയോ, 70 എയര്‍ബസ് എ 321 നിയോ വിമാനങ്ങളും 190 ബോയിങ് 737 മാക്‌സ് ചെറു വിമാനങ്ങളും വാങ്ങുന്നുണ്ട്.
കരാറിന്റെ ഭാഗമായി 50 737മാക്‌സ് വിമാനങ്ങളും 20 787 ഡ്രീം ലൈനേഴ്‌സും എയര്‍ ഇന്ത്യ വാങ്ങും. വലിയ വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ചെറുവിമാനങ്ങള്‍ ആഭ്യന്തര- ഹ്രസ്വദൂര രാജ്യാന്തര യാത്രകള്‍ക്കുമാണ് ഉപയോഗിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa