വിമർശകർക്ക് ഇനി നാവടക്കാം; സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ചാനലിലും പ്രത്യേക അതിഥിയായി ശിഹാബ് ചോറ്റൂർ
മക്ക: ഹജ്ജിനു നടന്ന് പോയതിലൂടെ ലോക ശ്രദ്ധ പിടിച്ച് പറ്റിയ ശിഹാബ് ചോറ്റൂർ സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഒഫീഷ്യൽ മീഡിയയിലും താരമായി മാറി.
മലയാളത്തിൽ പങ്ക് വെക്കുന്ന ശിഹാബ് ചോറ്റൂരിന്റെ ഹജ്ജ് യാത്രാ അനുഭവങ്ങൾ ഇംഗ്ലിഷ് സബ് ടൈറ്റിലോടെയാണ് സൗദി ഹജ്ജ് ഉം റ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ശിഹബ് ചോറ്റൂർ തന്നെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ സൗദിയുടെ ഒഫീഷ്യൽ ന്യൂസ് ചാനലായ അൽ ഇഖ്ബാരിയയും ശിഹാബ് ചോറ്റൂരുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമായിരുന്നു.
അറബ് മീഡിയകളിൽ ശിഹാബ് ചോറ്റൂരിന്റെ അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടത് ഇന്ത്യൻ ജനതക്കാകമാനം അഭിമാനമാണെന്ന് തന്നെ പറയാം.
ലോകമെംബാടുമുള്ള ജനങ്ങൾ ഒരു യുവാവിന്റെ കഠിനാധ്വാനത്തെയും ലക്ഷ്യ പൂർത്തീകരണത്തെയും പ്രശംസിക്കുംബോഴും ശിഹാബിനെ വിമർശിക്കാനായി മാത്രം സമയം ചെലവഴിക്കുന്ന ചിലരും ഉണ്ടെന്നത് ഖേദകരം എന്ന് പറയാതെ വയ്യ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa