മിനായിൽ എറിയുന്ന ആ കല്ലുകൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു ?
ഹജ്ജ് വേളയിൽ തീർഥാടകർ മിനയിലെ ജംറയിൽ എറിയുന്ന കല്ലുകൾ പിന്നീട് എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് മാധ്യമങ്ങൾ വെളിപ്പെടുത്തി.
നാല് നിലകളിലായി നില കൊള്ളുന്ന മൂന്ന് ജംറകളിൽ നിന്ന് 15 മീറ്റർ താഴ്ചയിലേക്ക് പതിക്കുന്ന കല്ലുകൾക്ക് എന്ത് സംഭവിക്കുന്നു എന്നത് സംബന്ധിച്ച് ഉയർന്ന സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ.
തീർത്ഥാടകർ കല്ലെറിയുന്ന ചടങ്ങുകൾ പൂർത്തിയാക്കിയ ഉടൻ തന്നെ കല്ലെറിയുന്ന ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ കല്ലുകൾ കൈകാര്യം ചെയ്യുന്ന പ്രക്രിയ ആരംഭിക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന കിദാന കംബനിയിലെ ഉദ്യോഗസ്ഥർ പറയുന്നു.
ഉരുളൻ കല്ലുകൾ ലംബമായി താഴേക്ക് വീഴുകയും ജമറാത്ത് ഫെസിലിറ്റിയുടെ ബേസ്മെന്റിൽ എത്തുകയും ചെയ്യുന്നു, മൂന്ന് തൂണുകളിലും 15 മീറ്റർ ആഴത്തിലാണ് കല്ലുകൾ ശേഖരിക്കുന്നത്.
അതിനുശേഷം, തീർഥാടകർ എറിയുന്ന കല്ലുകൾ നിരവധി കൺവെയർ ബെൽറ്റുകൾ വഴി ശേഖരിച്ച്, അവയിൽ പറ്റിനിൽക്കുന്ന പൊടിയും മാലിന്യങ്ങളും അകറ്റാൻ അവയിൽ വെള്ളം തളിച്ച് വാഹനങ്ങളിലേക്ക് മാറ്റി നിശ്ചിത സ്ഥലത്ത് സൂക്ഷിക്കുകയാണു ചെയ്യുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa