സൗദി അറേബ്യ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് 16 ദശലക്ഷം ടൺ ഈത്തപ്പഴം
റിയാദ്: 300 ലധികം ഇനം ഈത്തപ്പഴങ്ങൾ ഉത്പാദിപ്പിക്കുന്ന സൗദി അറേബ്യ, ആഗോളതലത്തിൽ ഈത്തപ്പഴങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്താണെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഈത്തപ്പഴത്തിന്റെ വാർഷിക ഉൽപ്പാദനം 1.6 ദശലക്ഷം ടൺ കവിഞ്ഞിട്ടുണ്ട്.
2021 നെ അപേക്ഷിച്ച് 2022-ൽ ഈന്തപ്പഴങ്ങളുടെയും അതിന്റെ ഡെറിവേറ്റീവുകളുടെയും കയറ്റുമതിയിൽ 5.4% വർധനയാണ് രാജ്യം കണ്ടത്.
ലോകത്തെ 111 രാജ്യങ്ങളിലേക്കാണ് സൗദി ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നത്.
അൽ ഖസീമിൽ മൊത്തം 11.2 ദശലക്ഷം ഈത്തപ്പനകളുണ്ട്. മദീനയിൽ 8.3 ദശലക്ഷവും റിയാദിൽ 7.7 ദശലക്ഷവും, കിഴക്കൻ മേഖലയിൽ (അൽ-ഷർഖിയ) 4.1 ദശലക്ഷവും ഈത്തപ്പനകളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa