സൗദിയിൽ ചുഴലിക്കാറ്റ് വീശുമെന്നുള്ള പ്രചാരണം അധികൃതർ തള്ളി
റിയാദ് : സൗദി അറേബ്യയിൽ ചുഴലിക്കാറ്റ് വീശാനുള്ള സാധ്യതയെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്താ റിപ്പോർട്ടുകൾ സൗദി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വക്താവ് ഹുസൈൻ അൽ ഖഹ്താനി നിരസിച്ചു.
“സൗദി അറേബ്യയുടെ അന്തരീക്ഷത്തെ ചുഴലിക്കാറ്റുകൾ നേരിട്ട് ബാധിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണ്, അത് മാധ്യമപ്രചരണമല്ലാതെ മറ്റൊന്നുമല്ല,” .
ഉഷ്ന മേഖലാ ചുഴലിക്കാറ്റുകളുടെ നേരിട്ടുള്ള ആഘാതം സൗദി അറേബ്യയെ ബാധിക്കുകയില്ലെന്നും വാക്താവ് പറഞ്ഞു.
സൗദി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ .ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയും വാക്താവ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa