കോഴിയുടെ ലെഗ് പീസാണോ ബ്രെസ്റ്റ് പീസാണോ ആരോഗ്യകരം? പോഷകാഹാര വിദഗ്ഡരുടെ നിർദ്ദേശം ഇങ്ങനെ
കോഴിയുടെ തുടയുടെ ഭാഗമാണോ ബ്രെസ്റ്റ് പീസാണോ ആരോഗ്യകരം എന്ന ചോദ്യം ആളുകളുടെ ഭക്ഷണ മുൻഗണനകളെയും ആരോഗ്യ ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ശരീരഭാരം കുറയ്ക്കാനോ ആരോഗ്യകരമായ ഭാരം നിലനിർത്താനോ നിങ്ങൾ ലക്ഷ്യമിടുന്നുണ്ടെങ്കിൽ, കുറഞ്ഞ കലോറിയും കൊഴുപ്പും ഉള്ളതിനാൽ ചിക്കൻ ബ്രെസ്റ്റുകളാണ് ഏറ്റവും മികച്ച സെലക്ഷനെന്ന് പോഷകാഹാര വിദഗ്ധർ സ്ഥിരീകരിക്കുന്നു.
മസിലുണ്ടാക്കുന്നതിലും പ്രോട്ടീൻ കഴിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക്, ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം കാരണം ചിക്കൻ ബ്രെസ്റ്റ് മികച്ച തിരഞ്ഞെടുപ്പാണെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ നിങ്ങൾ കൂടുതൽ ആസ്വാദ്യകരവുമായ രുചിക്കു മുൻഗണന നൽകുകയാണെങ്കിൽ, നിങ്ങൾക്ക് തുടയുടെ കഷണം തിരഞ്ഞെടുക്കാം.
സമീകൃതാഹാര രീതി പിന്തുടർന്ന് വൈവിധ്യങ്ങളുടെ പ്രയോജനങ്ങൾ ആസ്വദിക്കുന്നതിന് തുടയുടെയും ബ്രെസ്റ്റിൻ്റെയും മാംസം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് പോഷകാഹാര വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa