Sunday, September 22, 2024
Saudi ArabiaTop Stories

ലോകത്ത് ആദ്യമായി റോബോട്ട് ഉപയോഗിച്ചുള്ള കരൾ മാറ്റി വെക്കൽ ശാസ്ത്രക്രിയ നടത്തി സൗദി അറേബ്യ

റിയാദ്: അഭൂതപൂർവമായ മെഡിക്കൽ നേട്ടത്തിൽ, റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ റോബോട്ട് ഉപയോഗിച്ച് ഒരു മുഴുവൻ കരൾ മാറ്റിവയ്ക്കൽ നടത്തുന്നതിൽ വിജയിച്ചു,

ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ ലോകത്തിൽ ആദ്യത്തേതാണ്.

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്നിവ ബാധിച്ച 60 വയസ്സുള്ള സൗദി രോഗിയെയാണ് വിജയകരമായി കരൾ മാറ്റി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

കെഎഫ്‌എസ്‌എച്ച് ആൻഡ് ആർസിയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഓർഗൻ ട്രാൻസ്‌പ്ലാന്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പ്രൊഫ. ഡയറ്റർ ബ്രൂറിംഗാണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തെ നയിച്ചത്.

കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ നൽകുന്നതിൽ ലോകത്തിലെ പ്രധാന ആശുപത്രികളിൽ ഒന്നാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്