Monday, November 25, 2024
Top StoriesWorld

ഇസ്രായേൽ അക്രമണത്തിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 1000 കടന്നു

ഇസ്രായേൽ ഗാസ മുനമ്പിൽ നടത്തുന്ന അക്രമണത്തിൽ ഇത് വരെ 1055 പേർ മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 5184 ആയി ഉയർന്നിട്ടുണ്ട്.

പരിക്കുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൗരന്മാരോട് ആശുപത്രികളിലേക്കും ബ്ലഡ് ബാങ്ക് അസോസിയേഷനിലേക്കും ഗവർണറേറ്റുകളിലെ അതിന്റെ ശാഖകളിലേക്കും പോയി രക്തം ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

ആക്രമണത്തിന് ഇരയായവരിൽ 60% സ്ത്രീകളും കുട്ടികളുമാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ റെയ്ഡുകളുടെയും ബോംബാക്രമണത്തിന്റെയും ഫലമായി 500 ഓളം കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേ സമയം ഗാസ ഇലക്‌ട്രിസിറ്റി കമ്പനിയിൽ ശേഷിക്കുന്ന ഇന്ധനം പരമാവധി 10 മുതൽ 12 മണിക്കൂർ വരെ സമയത്തേക്ക് മാത്രം പര്യാപ്തമാണെന്ന് അധികൃതർ വ്യക്തമാക്കി.ഉപരോധിക്കപ്പെട്ട ഗാസ സ്ട്രിപ്പിൽ വൈദ്യുതി നൽകുന്ന ഏക സ്റ്റേഷനാണ് ഗാസ ഇലക്ട്രിസിറ്റി കമ്പനി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്