Monday, November 25, 2024
Top StoriesWorld

ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയിൽ ഒപെക് പ്ളസ് രാജ്യങ്ങളുടെ പങ്ക് അറിയാം

ഇന്റർനാഷണൽ എനർജി ഏജൻസി,ഒപെക് എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം, “ഒപെക് പ്ലസ്” സഖ്യ രാജ്യങ്ങളുടെ എണ്ണ ഉൽപ്പാദനം ആഗോള എണ്ണ ഉൽപ്പാദനത്തിന്റെ 40% ആണ്, അതായത് പ്രതിദിനം 40 ദശലക്ഷം ബാരലിലധികം ഉത്പാദനം .

2016 ൽ ആണ് ഒപെക് പ്ലസ് രൂപീകരിച്ചത്.13 ഒപെക് അംഗരാജ്യങ്ങളുൾപ്പെടെ 23 എണ്ണ കയറ്റുമതി രാജ്യങ്ങൾ ആണ് ഒപെക് പ്ളസിൽ ഉൾപ്പെടുന്നത്.

ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണം നിയന്ത്രിക്കുക, ഉൽപ്പാദകർക്കും ഉപഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്ന മികച്ച ആഗോള സമ്പദ്‌വ്യവസ്ഥ ഉറപ്പാക്കുന്നതിന് വില സ്ഥിരത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപീകരിച്ചത്.

ക്രൂഡ് ഓയിൽ വിലകളിലെ ചാഞ്ചാട്ടങ്ങൾക്ക് പലപ്പോഴും ഒപെക് പ്ലസ് രാജ്യങ്ങളുടെ പല തീരുമാനങ്ങളും കാരണമാകാറുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്