103 കോടി റിയാൽ മൂല്യമുള്ള കള്ളപ്പണം വെളുപ്പിക്കൽ; സൗദിയിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു
റിയാദ് : ഒരു ബില്യൺ റിയാലിലധികം മൂല്യമുള്ള കള്ളപ്പണം വെളുപ്പിച്ചതിന് ഏഴ് പേർക്ക് ജയിൽ ശിക്ഷകൾ വിധിച്ചതായി സൗദി പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു.
കുറ്റക്കാരിൽ ആറ് സൗദികളും ഒരു അറബ് സ്വദേശിയും ഉൾപ്പെടുന്നു, അവരിൽ ചിലർക്ക് പരമാവധി 13 വർഷം വരെ തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.
പ്രതികൾക്ക് പിഴ ചുമത്താനും പിടിച്ചെടുത്ത പണവും കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച മാർഗങ്ങളും കണ്ടുകെട്ടാനും പ്രത്യേക കോടതി വിധിച്ചു.
പൗരന്മാർ അവരുടെ പേരിൽ സ്ഥാപനങ്ങൾ തുടങ്ങി അവയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അക്കൗണ്ട് കൈകാര്യം വിദേശിക്ക് കൈമാറുകയായിരുന്നു. വിദേശി അജ്ഞാത സോഴ്സുകളിൽ നിന്നുള്ള പണം പ്രസ്തുത അക്കൗണ്ടുകളിൽ നിക്ഷേപിച്ച് പണം വിദേശത്തേക്ക് കടത്തുകയുമായിരുന്നു.
1035197000 റിയാൽ ആണ് പ്രതികൾ വെളുപ്പിച്ച പണം. പണത്തിന്റെ ഉറവിടം പരിശോധിച്ചപ്പോൾ കുറ്റകൃത്യങ്ങൾ വഴിയും നിരവധി ചട്ടങ്ങൾ ലംഘിച്ചുമാണ് പണം പിരിച്ചെടുത്തതെന്ന് കണ്ടെത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa