സൗദിയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സർവീസ് സർട്ടിഫിക്കറ്റ് ഇനി ഖിവ വഴി ലഭ്യമാകും
റിയാദ് : സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം ഖിവ പ്ലാറ്റ്‌ഫോമിലൂടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കായി “സർവീസ് സർട്ടിഫിക്കറ്റ്” ഇഷ്യു ചെയ്ത് നൽകൽ ആരംഭിച്ചു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം തെളിയിക്കാൻ മറ്റു സ്ഥാപനങ്ങളിൽ സമർപ്പിക്കാവുന്ന ഒരു ഔദ്യോഗിക രേഖയായാണ് ഈ സർവീസ് സർട്ടിഫിക്കറ്റ് കണക്കാക്കുന്നത്.
തൊഴിലാളികൾക്ക് അവർ മാറാൻ ഉദ്ദേശിക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ ഈ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കും.
തൊഴിൽ കരാർ ബന്ധത്തിന്റെ അവസാനത്തോടെയാണ് ഖിവ പ്ലാറ്റ്‌ഫോമിലെ വ്യക്തിയുടെ അക്കൗണ്ട് വഴി ഇലക്‌ട്രോണിക് രീതിയിൽ സർവീസ് സർട്ടിഫിക്കറ്റ് തൊഴിലാളികൾക്ക് ലഭ്യമാക്കുക. ഈ പുതിയ നടപടി തൊഴിലാളികൾക്ക് വലിയ ഉപകാരമായിരിക്കും.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa