Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഫലസ്തീനിയെ വധ ശിക്ഷക്ക് വിധേയനാക്കി

മക്ക: കൊലപാതകക്കേസിൽ പ്രതിയായ ഫലസ്തീൻ പൗരൻ്റെ വധ ശിക്ഷ മക്ക പ്രവിശ്യയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അബ്ദുറഹ്മാൻ മുഹമ്മദ് സഹ്ദി എന്ന ഫലസ്തീൻ പൗരനെയാണു സഫർ ബിൻ സഈദ് അൽ അംരി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.

ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ നിരവധി തവണ തലക്ക് പ്രഹരിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.

പ്രതിയെ പിടി കൂടിയ അന്വേഷണ വിഭാഗം കുറ്റ കൃത്യം സ്ഥിരീകരിക്കുകയും കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിച്ച കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണച്ചതോടെ ശിക്ഷാ വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചൊവ്വാഴ്ച മക്ക പ്രവിശ്യയിൽ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.

നിരപരാധികളെ ആക്രമിക്കുകയോ അവരുടെ രക്തം ചൊരിയുകയോ ചെയ്യുന്ന എല്ലാവർക്കും ഇതൊരു മുന്നറിയിപ്പാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്