ഗാസയിൽ വീണ്ടും ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
ഗാസയിൽ നടക്കുന്ന ശക്തമായ പോരാട്ടത്തിൽ തങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുന്നതായി അംഗീകരിച്ച് ഇസ്രായേൽ.
ഏറ്റവും പുതിയ റിപ്പോർട്ടിൽ തങ്ങളുടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു.ഇന്നലെ വടക്കൻ , മധ്യ ഗാസയിൽ നടന്ന യുദ്ധങ്ങളിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും നാലാമന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായും ഇസ്രായേൽ അധിനിവേശ സൈന്യം സമ്മതിച്ചു.
ഗാസ മുനമ്പിലെ വിവിധ യുദ്ധ മുന്നണികളിലായി 28 ഇസ്രായേൽ സൈനിക വാഹനങ്ങൾ നശിപ്പിക്കുകയും മുനംബിനു വടക്ക് പൂജ്യം ദൂരത്തിൽ നിന്ന് നിരവധി അധിനിവേശ സൈനികരെ കൊലപ്പെടുത്തുകയും ചെയ്തതായി ഹമാസ് വ്യക്തമാക്കുന്നു ഇത് വരെയായി ഗാസയിൽ 85 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ മുതൽ ഗാസയിലെ എല്ലാ മേഖലകളിലും ഇസ്രായേൽ സൈന്യത്തിനെതിരെ പോരാട്ടത്തിൽ ഏർപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു.
അതേ സമയം ഇസ്രായേൽ സൈന്യം തെക്കൻ പ്രദേശങ്ങളിലും ഖാൻ യൂനിസിലും റഫയിലും ഉൾപ്പെടെ എല്ലായിടത്തും തീവ്രമായ ബോംബാക്രമണം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa