സൗദി വനിതയെ ആസിഡ് നൽകി കൊലപ്പെടുത്തിയ വിദേശ വനിതയുടെ വധ ശിക്ഷ നടപ്പാക്കി
സൗദി വനിതയെ ആസിഡ് നൽകി കൊലപ്പെടുത്തിയ കേസിൽ വിദേശ വനിതയെ റിയാദിൽ വധ ശിക്ഷക്ക് വിധേയയാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഘാനക്കാരിയായ തബാത്തോ ഈസ എന്ന സ്ത്രീയെയാണ് സൗദി വനിത ആയിഷ ബിൻത് സുലൈമാൻ അശഈഫാനിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയയാക്കിയത്.
പ്രതി ഇരയെ ആസിഡ് കുടിപ്പിക്കുകയും അത് അവരുടെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം അന്വേഷണത്തിൽ പ്രതി കുറ്റക്കാരിയാണെന്ന് സ്ഥിരീകരിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.
വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഞായറാഴ്‌ച പ്രതിയെ റിയാദിൽ വധ ശിക്ഷക്ക് വിധേയയാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa