സൗദിയുടെ സൗജന്യ സ്റ്റോപ്പ് ഓവർ വിസ: അറിയേണ്ട 7 കാര്യങ്ങൾ
സൗദി അറേബ്യ അനുവദിച്ച സൗജന്യ ട്രാൻസിറ്റ് / സ്റ്റോപ് ഓവർ വിസയെക്കുറിച്ച് അറിയാൻ ആഗ്രഹിച്ച് നിരവധി ആളുകൾ ‘അറേബ്യൻ മലയാളി’യുമായി ബന്ധപ്പെടുന്നുണ്ട്. അത് സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ താഴെ നൽകുന്നു.
1.ഏതെങ്കിലും സ്ഥലത്തേക്ക് സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവർക്ക് സൗദി അറേബ്യയിൽ സൗജന്യമായി പ്രവേശിക്കാനും ഹജ്ജ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും ഉപയോഗപ്പെടുത്താനുമുള്ള സൗകര്യമാണ് സ്റ്റോപ്പ് ഓവർ / ട്രാൻസിറ്റ് വിസ.
2. സൗദി എയർലൈൻസ്, ഫ്‌ളൈ നാസ് എന്നീ എയർലൈനുകൾ വഴി യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്കിംഗ് സമയത്ത് തന്നെ വിസക്ക് അപേക്ഷിക്കാൻ സാധിക്കും. മറ്റു എയർലൈനുകൾ വഴിയാണെങ്കിൽ വിസക്ക് പ്രത്യേകം അപേക്ഷ നൽകണം.
3. സ്റ്റോപ്പ് ഓവർ വിസ സൗജന്യമാണ്. 96 മണിക്കൂർ വരെ സൗദിയിൽ കഴിയാൻ സാധിക്കും. ഒരു വിസയിൽ ഒരു തവണ മാത്രമേ പ്രവേശനം ഉള്ളൂ. വിസക്ക് 90 ദിവസം വാലിഡിറ്റി ഉള്ളത് കൊണ്ട് യാത്ര ഉദ്ദേശിക്കുന്നതിന്റെ 90 ദിവസം മുമ്പ് വരെ സ്റ്റോപ്പ് ഓവർവിസ ഇഷ്യു ചെയ്യാൻ കഴിയും.
4. സൗദി എയർലൈൻസ് വഴി സ്റ്റോപ്പ് ഓവർ വിസ ലഭിക്കുന്നവർക്ക് റൂം ലഭ്യതക്കനുസരിച്ച് ഒരു രാത്രി സൗജന്യ താമസവും എയർലൈൻ ഒരുക്കുന്നുണ്ട്.
5. വിസ സൗജന്യമാണെങ്കിലും പ്രൊസസിംഗ് ചാർജ് വരുന്നുണ്ട്. അപ്ളിക്കേഷനും മെഡിക്കൽ ഇൻഷൂറൻസിനുമായി ഏകദേശം 80 റിയാൽ ആണു ചിലവ് വരിക.
6. സ്റ്റോപ് ഓവർ വിസയിൽ വരുന്നവർക്ക് ഉംറ ചെയ്യാനും സൗദിയിലെ വിവിധ ഇവൻ്റുകളിൽ പങ്കെടുക്കാനും സൗദി മുഴുവൻ സഞ്ചരിക്കാനും സാധിക്കും.
7. സ്റ്റോപ് ഓവർ വിസയിൽ വരുന്നവർക്ക് അംഗീകൃത ഇൻ്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ സൗദിയിൽ റെൻ്റ് എ കാർ എടുത്ത് ഡ്രൈവ് ചെയ്യാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa