സൗദിയുടെ 28 ആമത് ദുരിതാശ്വാസ വിമാനം അൽ അരീഷിലിറങ്ങി
യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീനി സഹോദരങ്ങൾക്കുള്ള സൗദി അറേബ്യയുടെ സഹായം തുടരുന്നു.
ഏറ്റവും പുതുതായി സൗദിയുടെ 28 ആമത്തെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അൽ അരീഷ് എയർപോർട്ടിൽ ഇന്ന് ലാന്റ് ചെയ്തു.
15 ടൺ ഭാരമുള്ള മെഡിക്കൽ സാമഗ്രികളാണ് ദുരിതാശ്വാസ വിമാനത്തിലുണ്ടായിരുന്നത്.
സൗദി ഭരണ നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം ആരംഭിച്ച ജനകീയ ഫണ്ട് ശേഖരണം വഴിയാണ് ഗാസയിലെ സഹോദരങ്ങൾക്ക് സൗദി അറേബ്യ കിംഗ് സൽമാൻ റിലീഫ് സെൻറർ വഴി സഹായം നൽകുന്നത്.
കഴിഞ്ഞ ദിവസം അൽ അരീഷ് എയർപോർട്ടിൽ ലാന്റ് ചെയ്ത സൗദി ദുരിതാശ്വാസ വിമാനത്തിൽ നിന്ന് ആംബുലൻസ് പുറത്തിറക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa