ചരിത്ര സന്ദർശനം; മാർപ്പാപ്പ അബുദാബിയിൽ
പോപ്പ് ഫ്രാൻസിസ് തൻ്റെ ചരിത്ര സന്ദർശനത്തിൻ്റെ ഭാഗമായി അബുദാബിയിലെത്തി.
ഞായറാഴ്ച രാത്രി 9.50 നായിരുന്നു പോപിനെയും വഹിച്ച് കൊണ്ട് അലിറ്റാലിയ വിമാനം അബുദാബിയിൽ പറന്നിറങ്ങിയത്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പോപിനെ സ്വീകരിച്ചു.
ആദ്യമായാണ് ഒരു മാർപ്പാപ്പ ഗൾഫ് സന്ദർശിക്കുന്നത്. യു എ ഇ യിൽ നടക്കുന്ന മാനവസഹോദര്യ സംഗമത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മാർപ്പാപ്പ എത്തിയിട്ടുള്ളത്. “യു എ ഇ യിലേക്ക് സഹോദരനെ പോലെ പോവുകയാണ് സമാധാനത്തിന്റെ പാതയിൽ ഒന്നിച്ചു നീങ്ങാനും സംവാദത്തിന്റെ പുതിയ അദ്ധ്യായം തുറക്കാനുമാണ് ഈ യാത്ര” യു എ ഇ യിലേക്ക് പുറപ്പെടും മുൻപ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa