ഇന്ധന വില മാറ്റം: സൗദിയിൽ പാലുത്പ്ന്നങ്ങളുടെ വിലയിലും മാറ്റം വന്നേക്കും
സൗദിയിലെ ഇന്ധന വിലയിൽ കാര്യമായ വില മാറ്റം വന്നതിനെത്തുടർന്ന് പാലുത്പ്പനങ്ങളുടെ വിലയിലും മാറ്റം വന്നേക്കുമെന്ന് സൂചന.
നാദക് കംബനി തങ്ങളുടെ ഓപറേഷനിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ വില വർദ്ധനവിനെത്തുടർന്ന് ഔദ്യോഗികമയി പ്രസ്താാവനയിറക്കിക്കഴിഞ്ഞു.
ജനുവരി ഒന്ന് മുതൽ ഇന്ധന വിലയിൽ വന്ന മാറ്റം കാരണം തങ്ങളുടെയും ഉത്പാദന, വിതരണ മേഖലകളിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് നാദക് അറിയിക്കുന്നു.
കമ്പനിയുടെ ഉൽപാദനച്ചെലവിൽ വില മാറ്റങ്ങളുടെ സാമ്പത്തിക ആഘാതം കമ്പനി നിലവിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്, സാമ്പത്തിക ആഘാതം 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിന്റെ ഫലങ്ങളിൽ പ്രതിഫലിക്കും എന്നും കംബനി പ്രസ്താവനയിൽ പറയുന്നു.
ഒരു ലിറ്ററിനു 75 ഹലാലയുണ്ടായിരുന്ന ഡീസൽ വില ജനുവരി 1 മുതൽ 1.15 ഹലാലയായി ആരാംകോ പ്രഖ്യാപിച്ചത് പാലുത്പന്നങ്ങൾക്ക് പുറമെ മറ്റ് പല ഉത്പന്നങ്ങളുടെ വിലയിലും മാറ്റം വരാൻ കാരണമായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa