Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ഉംറ തീർഥാടകർ ഒഴുകുന്നു; എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

ജിദ്ദ: 2023 ൽ ഇത് വരെ ഉംറ നിർവഹിച്ച വിദേശ തീർത്ഥാടകരുടെ എണ്ണം 13.55 ദശലക്ഷത്തിൽ എത്തിയതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ തിങ്കളാഴ്ച അറിയിച്ചു.

2019-നെ അപേക്ഷിച്ച് ഉംറ തീർഥാടകരുടെ എണ്ണത്തിൽ അഞ്ച് ദശലക്ഷം അഥവാ 58 ശതമാനം ആണ് വർദ്ധനവുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

”മുമ്പ്, രാജ്യത്തിന് പുറത്ത് നിന്നുള്ള ഏറ്റവും കൂടുതൽ ഉംറ തീർത്ഥാടകർ 2019 ൽ ആയിരുന്നു, ഇത് 8.55 ദശലക്ഷമായി കണക്കാക്കപ്പെട്ടിരുന്നു, ഈ വർഷം അവരുടെ എണ്ണം 13.55 ദശലക്ഷമായി ഉയർന്നു, സൗദി സർക്കാർ ഒരുക്കിയ വിപുലമായ സൗകര്യങ്ങൾക്കും ക്രമീകരണങ്ങൾക്കും നന്ദി. വിദേശ ഉംറ തീർഥാടകരുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണക്കാണിത്,” മന്ത്രി കൂട്ടിച്ചേർത്തു.

അതോടൊപ്പം പുണ്യസ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സൗദി അറേബ്യ 5 ബില്യൺ റിയാലിലധികം രൂപയുടെ പദ്ധതികൾ ആരംഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്