ആവർത്തിച്ച് ഉംറ ചെയ്യുന്നവർക്ക് 2000 റിയാൽ ഫീസ് ആവശ്യമുണ്ടോ എന്ന് പരിശോധിക്കാം
ആവർത്തിച്ച് ഉംറ നിർവ്വഹിക്കാനുദ്ദേശിക്കുന്നവർക്ക് സൗദി ഗവണ്മെൻ്റ് ഏർപ്പെടുത്തിയ 2000 റിയാൽ എൻട്രി ഫീസ് നൽകേണ്ടതുണ്ടോ എന്നറിയാൻ സൗദി ഹജ്ജ് മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് നമ്മെ സഹായിക്കും.
https://eservices.haj.gov.sa/eservices3/pages/VisaInquiry/SearchVisa.xhtml?dswid=-9189 എന്ന ലിങ്കിൽ പോയി പാസ്പോർട്ട് നംബറും രാജ്യത്തിൻ്റെ പേരും അവിടെ കാണാൻ സാധിക്കുന്ന ഇമേജ് കോഡും എൻ്റർ ചെയ്താൽ രണ്ടാമത് ഉംറ നിർവ്വഹിക്കുന്നവർക്ക് 2000 റിയാൽ അധിക ഫീസ് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും വ്യക്തമാകും.
ഏതെങ്കിലും ഏജൻസികൾ അനാവശ്യമായി 2000 റിയാൽ ഫീസ് ഈടാക്കുന്നുണ്ടോ എന്ന് വ്യക്തികൾക്ക് തന്നെ ഇത് മുഖേന പരിശോധിച്ചറിയാൻ സാധിക്കും. ഉമ്രക്കാർക്ക് പുറമേ തുടർച്ചയായി ഹജ്ജിനു പോകുന്നവർക്കും ഇത് ബാധകമാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa