സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ പോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക് നീക്കി
സൗദിയിൽ തൊഴിൽ വിസയിൽ വരികയും പിന്നീട് അവധിക്ക് റി എൻട്രി വിസയിൽ പോയി വിസാ കാലാവധിക്കുള്ളിൽ മടങ്ങി വരാതിരിക്കുകയും ചെയ്തവർക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക് നീക്കിയതായി സൗദിയിലെ അൽ വത്വൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
പ്രവേശന വിലക്ക് നീക്കിയത് ഇന്നലെ (ചൊവ്വ) മുതൽ പ്രാബല്യത്തിൽ വന്നതായും റിപ്പോർട്ടിൽ പറയുന്നു.
ജവാസാത്ത് കേന്ദ്രങ്ങളെ ഉദ്ധരിച്ഛ് റിപ്പോർട്ട് ചെയ്ത വാർത്തയിൽ ഇത് സംബന്ധിച്ച് പ്രത്യേക നിർദ്ദേശം രാജ്യത്തെ എൻട്രി പോസ്റ്റുകളിൽ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.
സൗദി ജവാസാത്തിന്റെ പുതിയ നിർദ്ദേശം സൗദിയിൽ നിന്ന് അവധിക്ക് പോയി 3 വർഷ പ്രവേശന വിലക്ക് നേരിടുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.
നേരത്തെ, വ്യവസായികൾ ആവശ്യപ്പെട്ടതിനനുസരിച്ചായിരുന്നു 3 വർഷ വിലക്ക് ഏർപ്പെടുത്തിയത്. തൊഴിലാളി മടങ്ങി വരാതിരുന്നാലുള്ള ഇഖാമ, ഇൻഷുൂർ അടക്കമുള്ള നിരവധി ചെലവ് നഷ്ടങ്ങളെത്തുടർന്ന് ആണ് വ്യവസായികൾ ഈ ആവശ്യം ഉന്നയിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ഇഖാമ പുതുക്കൽ 3 മാസത്തേക്ക് വരെ ചുരുക്കാമെന്നതും അവധിക്ക് പോയി മടങ്ങാതിരുന്നാൽ തൊഴിൽ കരാർ ലംഘനം എന്ന ഗണത്തിൽ പെടുമെന്നതിനാലും, തൊഴിലാളി മടങ്ങാതിരിക്കുന്നത് തൊഴിലുടമകൾക്ക് വലിയ പ്രയാസം സ്രഷ്ടിക്കുന്നില്ല എന്ന് തന്നെ പറയാം.
✍️ ജിഹാദുദ്ദീൻ അരീക്കാടൻ.
ALSO READ: സൗദിയിലേക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക് നീക്കൽ: സംശയങ്ങൾക്ക് മറുപടി
https://arabianmalayali.com/2024/01/17/49459/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa