Sunday, November 24, 2024
HealthTop Stories

ഒരാൾക്ക് ഒരു ദിവസം എത്ര എണ്ണം ഈത്തപ്പഴം കഴിക്കാം ?

പ്രമുഖ സൗദി കൺസൾട്ടൻ്റും കാർഡിയോളജി, ആർട്ടീരിയൽ കത്തീറ്ററൈസേഷൻ പ്രൊഫസറുമായ ഡോ. ഖാലിദ് അൽ-നിംർ അമിതമായി ഈത്തപ്പഴം കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.

“ഈത്തപ്പഴം അമിതമായി കഴിക്കുന്നത് പ്രമേഹം നിയന്ത്രണ വിധേയമാകാത്തതിന്റെ അറിയപ്പെടുന്ന കാരണങ്ങളിലൊന്നാണ്, അതുവഴി കണ്ണുകൾ, ഹൃദയം, വൃക്കകൾ എന്നിവയിലെ സങ്കീർണതകൾ വർദ്ധിക്കുന്നു”, അദ്ദേഹം ഓർമ്മിപ്പിച്ചു.

”പ്രതിദിനം കഴിക്കൽ അനുവദനീയമായ ഈത്തപ്പഴത്തിന്റെ എണ്ണം രോഗിയുടെ ഭാരം, ദൈനംദിന വ്യായാമം, പ്രമേഹ നിയന്ത്രണത്തിൻ്റെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു”.

അമിതഭാരവും ഒട്ടും ശരീരിക വ്യായാമങ്ങളൊന്നും ഇല്ലാത്തതായാളുമാണെങ്കിൽ ഈത്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം.

”ഇനി അവൻ്റെ ഭാരം സാധാരണയും, ഷുഗർ നിയന്ത്രിതവും, അവൻ ദിവസവും വ്യായാമം ചെയ്യുന്നയാളുമാണെങ്കിൽ , അവൻ്റെ ദൈനംദിന കലോറിയിൽ നിന്ന് ഈത്തപ്പഴങ്ങളുടെ എണ്ണം കണക്കാക്കുക, അതായത് ഇത് ഏകദേശം ദിവസം 4 ഈത്തപ്പഴത്തിൽ കൂടരുത്” എന്നും ഡോ: ഖാലിദ് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്